ചെയ്‌തത്‌ പ്രശസ്തിക്ക് വേണ്ടി; സൈനികനെ ‘പിഎഫ്ഐ’ ചാപ്പ കുത്തി എന്ന പരാതി വ്യാജം

single-img
26 September 2023

കൊല്ലം ജില്ലയിലെ കടയ്ക്കലിൽ സൈനികനെ ചാപ്പ കുത്തി എന്ന പരാതി വ്യാജം. സൈനികനായ ഷൈൻ കുമാറിന്റെ സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിക്ക് പിന്നിലെ കാര്യങ്ങൾ വെളിപ്പെടുത്തിയത്. സൈനികന്റെ പരാതി വ്യാജമെന്ന് തെളിഞ്ഞതോടെ സൈനികൻ ഷൈൻകുമാറിനെയും സുഹൃത്ത് ജോജിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷൈൻ നൽകിയ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന് സുഹൃത്ത് പൊലീസിന് മൊഴിനൽകി. ഈ മൊഴിയാണ് കേസിലെ കുരുക്കഴിച്ചത്. കേസിൽ കൂടുതൽ വിവരങ്ങൾ തേടുകയാണെന്ന് പൊലീസ് അറിയിച്ചു. തന്റെ മുതുകത്ത് പിഎഫ്ഐ എന്നെഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെത്തി.

ജില്ലയിലെ ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയത് എന്ന് സുഹൃത്ത് മൊഴിനൽകിയത്. തന്നെക്കൊണ്ട് ടീഷർട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് ഷൈൻ കീറിച്ചുവെന്നും ഷൈൻ മർദ്ദിക്കാൻ ആവശ്യപെട്ടുവെങ്കിലും ചെയ്‌തില്ലെന്നും ജോഷി മൊഴി നൽകി