‘പൂതന’ പരാമർശത്തിൽ കെ സുരേന്ദ്രനെതിരെ പ്രധാനമന്ത്രിക്ക് പരാതി

single-img
29 March 2023

സിപിഎമ്മിലെ വനിത നേതാക്കൾക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി. ‘നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ’ പ്രതിനിധികളായ അരുണ റോയി, ആനിരാജ എന്നിവരാണ് സുരേന്ദ്രനെതിരെ പരാതി നൽകിയിരിക്കുന്നത്.

എത്രയും വേഗം വിഷയത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. ജി20 രാജ്യങ്ങളുടെ സമ്മേളനവേദിക്ക് ഇന്ത്യ അധ്യക്ഷത വഹിക്കുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ പ്രതിച്ഛായ മോശമാക്കുന്ന പരാമർശമാണ് സുരേന്ദ്രൻ നടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, പരാമർശത്തിൽ കെ സുരേന്ദ്രനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. സിപി എം നേതാവും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ സി എസ് സുജാതയുടെ പരാതിയിലായിരുന്നു നടപടി.