തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറിയതില്‍ ആശങ്കയുണ്ട്: അതിഷി മര്‍ലേന

single-img
7 April 2024

തനിക്കെതിരായ ബിജെപിയുടെ അപകീര്‍ത്തി പ്രചാരണത്തിനെതിരെ പരാതി നല്‍കിയിട്ട് രണ്ട് ദിവസമായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്ന് ആംആദ്മി പാര്‍ട്ടി മന്ത്രി . എന്നാൽ ബിജെപിയാണ് പരാതി നൽകുന്നതെങ്കിൽ ഉടന്‍ നടപടിയെടുക്കുന്ന കമ്മീഷന്‍, ബിജെപിക്കെതിരായ പരാതിയില്‍ അനങ്ങുന്നില്ലെന്ന് ഡല്‍ഹി മന്ത്രി അതിഷി മര്‍ലേന കുറ്റപ്പെടുത്തി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറിയെന്നും ഇതില്‍ തനിക്ക് ആശങ്കയുണ്ടെന്നും അതിഷി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കോഴ വാങ്ങിയെന്ന ബോര്‍ഡുകള്‍ പരാതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അതിഷി കൂട്ടിച്ചേർത്തു.