ഈ മാസം 30ന് മുൻപ് പുനഃസംഘടന പൂർത്തിയാക്കും; കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റിന് സമാപനം


രണ്ട് ദിവസം നീണ്ടുനിന്ന കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റിന് വയനാട്ടില്‍ സമാപനം. ആത്മവിശ്വാസത്തോടെ അടുത്ത തിരഞ്ഞെടുപ്പിൽ ഇറങ്ങാനുള്ള കരുത്ത് ലീഡേഴ്സ് മീറ്റ് നൽകിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞു. മിഷൻ 24ന്റെ ആശയങ്ങൾ നാളെ മുതൽ തന്നെ ബൂത്തുതലങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടയർത്തു.
അതേസമയം, ഒറ്റമനസോടെ മുന്നേറാനുള്ള തീരുമാനം എടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ബിജെപിയെ മുഖ്യശത്രുവാക്കി രാഷ്ട്രീയ രേഖ ഇറക്കി.ഈ മാസം 30 ണ് മുൻപ് പുനഃസംഘടന പൂർത്തിയാക്കും. ഒക്ടോബർ 31 വരെയുള്ള പ്രവർത്തന പദ്ധതിക്ക് രൂപം നൽകി. ബിജെപിക്കെതിരെ വിദ്വേഷവിരുദ്ധ പ്ലാറ്റ് ഫോം രൂപീകരിക്കുമെന്നും വിഡി സതീശൻ അറിയിച്ചു.
കോൺഗ്രസ് പാർട്ടി പുനസംഘടന എത്രയും വേഗത്തിലാക്കാൻ ലീഡേഴ്സ് മീറ്റിൽ തീരുമാനമായി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുൻകൈയെടുത്താണ് നേതാക്കൾക്കിടയിലെ എതിർപ്പുകൾ പരിഹരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കേരളത്തിൽ നിന്നുള്ള എംപിമാരുമായി അദ്ദേഹം പ്രത്യേകം ചർച്ച നടത്തിയിരുന്നു.