മണിപ്പൂരിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരിതാപകരം;സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം : സീതാറാം യെച്ചൂരി


വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ വളരെ പരിതാപകരമെന്നും സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടാൻ തയ്യാറാകണമെന്നും സി.പി. എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നാല് ദിവസങ്ങൾ നീണ്ട മണിപ്പുർ സന്ദർശനത്തിന് ശേഷം ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാപകാരികൾ തമ്മിലുള്ള വെടിവെപ്പ് നിർത്തിവെക്കാനുള്ള നടപടിയാണ് ആദ്യം വേണ്ടത്. ചർച്ചകൾ ആദ്യം അവിടെ നിന്ന് തുടങ്ങണമെന്ന് യെച്ചൂരി വ്യക്തമാക്കി. ഇതോടൊപ്പം തന്നെ കേന്ദ്ര സേനയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല അവർക്ക് ലഭിക്കുന്ന ഉത്തരവ് അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയൂ.നിർദേശം നൽകാതെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്തുകൊണ്ട് സൈന്യത്തിന് ഓർഡർ നൽകുന്നില്ല എന്നും യച്ചൂരി ചോദിക്കുന്നു.
സംസ്ഥാനത്തെ കുക്കി എം എൽ എ മാർ പറയുന്നത് നിയമസഭയിൽ എത്താൻ പേടി ആണെന്നും മുഖ്യമന്ത്രി എന്ത് തരത്തിൽ ആണ് സഹകരിക്കുന്നതെന്ന് അമിത് ഷ തന്നെയാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.