മദ്രസ പൊളിച്ചതിനെ ചൊല്ലി ഉത്തരാഖണ്ഡിൽ സംഘർഷം; കര്‍ഫ്യൂ പ്രഖ്യാപിച്ചു; ആക്രമണം നടത്തുന്നവരെ വെടിവെക്കാന്‍ ഉത്തരവ്
സർക്കാർ ഭൂമിയിൽ സ്ഥിതിചെയ്തിരുന്ന മദ്രസ പൊളിച്ചതിനെ ചൊല്ലി ഉത്തരാഖണ്ഡിൽ സംഘർഷം. തുടർന്ന് സംഭവസ്ഥലത്ത് ജില്ലാ മജിസ്ട്രേറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണം നടത്തുന്നവരെ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
സംഘർഷത്തിൽ ഇതുവരെ 4 പേർകൊല്ലപ്പെട്ടു. 250 പേർക്ക് ആണ് പരിക്കേറ്റത്.
ഹല്‍ദ്വാനിയില്‍.പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. ബന്‍ഭുല്‍പുര പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങള്‍ക്കും ട്രാന്‍സ് ഫോമറിനും തീയിടും ചെയ്തു. ആളുകളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഹല്‍ദ്വാനിയില്‍ റെയില്‍വേ ഭൂമിയിലെ നാലായിരത്തോളം വീടുകള്‍ പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി ഉത്തരവും പ്രതിഷേധത്തിന് കാരണമായിരുന്നു. ഉത്തരവ് പിന്നീട് സുപ്രിം കോടതി സ്റ്റേ ചെയ്യുകയായിരുന്നു.