കോണ്‍ഗ്രസും കമ്യുണിസ്റ്റുകളും അവസരവാദികളാണ്; ത്രിപുരയില്‍ ഇവര്‍ സഖ്യമാണ്: പ്രധാനമന്ത്രി


അഴിമതിയുടെ കടയെ സുരക്ഷിതമാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസും കമ്യുണിസ്റ്റുകളും അവസരവാദികളാണെന്നും ത്രിപുരയില്‍ ഇവര്‍ സഖ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇവര്‍ ആജന്മ ശത്രുക്കളും.
കേരളത്തിലുള്ള കോണ്‍ഗ്രസ് പറയുന്നു സിപിഎം തീവ്രവാദികളാണെന്ന്. അപ്പോൾ സിപിഎം പറയുന്നു കോണ്‍ഗ്രസ് അഴിമതിക്കാരെന്ന്. യുപിയിൽ പരാജയപ്പെട്ട മാനം രക്ഷിക്കാന്‍ രാഹുല്‍ഗന്ധി കേരളത്തിലേക്ക് ഓടിയെന്ന് അദ്ദേഹം പരിഹസിച്ചു.
കേരളാ മുഖ്യമന്ത്രി കോൺഗ്രസിന്റെ യുവരാജാവിനെ വിമര്‍ശിച്ചു. അപ്പോൾ പ്രകോപിതനായ യുവരാജാവ് കേരളത്തിന്റെ മുഖ്യമന്ത്രി അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നു എന്നും പറഞ്ഞു. മുഖ്യമന്ത്രിയെ ജയിലില്‍ ഇടണമെന്ന് രാഹുല്‍ പറഞ്ഞു.
എല്ലായ്പ്പോഴും കേന്ദ്ര ഏജന്‍സികളെ ചീത്ത വിളിക്കുന്നയാള്‍ മുഖ്യമന്ത്രിക്ക് എതിരെ നടപടി ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് കേരളാ മുഖ്യമന്ത്രിയെ ജയിലില്‍ ഇടാന്‍ ആഗ്രഹിക്കുന്നു. പരസ്പരം പഴിചാരുന്ന കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും നല്‍കുന്ന വോട്ട് പാഴാകുമെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.