സിപിഎം റാലിയില്‍ പങ്കെടുക്കേണ്ടെന്ന ലീഗ് തീരുമാനത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ്: ഇപി ജയരാജൻ

single-img
4 November 2023

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന മുസ്ലിം ലീഗിന്റെ തീരുമാനം അവസാന വാക്കാണെന്ന് കരുതുന്നില്ല എന്ന ഇടതുമുന്നണി കൺവീനർ ഇ പി ജയരാജന്‍. കേരളത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ വലിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും ഇത്തരത്തിൽ ഒരു വിഷയത്തില്‍ ലീഗിന് പൂര്‍ണമായും മാറിനില്‍ക്കാന്‍ ആകില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

നേരത്തെ ലീഗ് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കോൺഗ്രസ് നേതാവ് ശശി തരൂര്‍ ഇസ്രയേലിന് വേണ്ടി വാദിച്ചു. ലീഗ് റാലിയുടെ ശോഭ കെടുത്തിയവര്‍ ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. സിപിഐഎം റാലിയില്‍ പങ്കെടുക്കേണ്ടെന്ന ലീഗ് തീരുമാനത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ് ആണ്. അത് കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കും.

കേരളത്തിൽ മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരുപാട് സീറ്റ് ലഭിക്കും. കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചാല്‍ ഒറ്റ സീറ്റും കിട്ടില്ല. കോണ്‍ഗ്രസ് ലീഗിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നു എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേർത്തു.