എന്തുകൊണ്ട് എൽഡിഎഫ് എന്നതിന്റെ മറുപടിയാണ് ബിജെപിയിലുള്ള 13 മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരും അസംഖ്യം നേതാക്കളും: എംഎ ബേബി

10 March 2024

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയുടെ വോട്ട് വിഹിതം കഴിഞ്ഞ തവണത്തേക്കാൾ കുറയുമെന്ന് സിപിഎം പിബി അംഗം എംഎ ബേബി. വടക്കേ ഇന്ത്യയിൽ ബിജെപി വിരുദ്ധ യോജിപ്പ് രൂപപ്പെട്ടിട്ടുണ്ട്. ആ യോജിപ്പ് ശരിയായി പ്രവർത്തിച്ചാൽ അതിനെ മറികടക്കാൻ ബിജെപി ആളുകളെ പണം കൊടുത്ത് വാങ്ങും. അങ്ങിനെസംഭവിക്കാതിരിക്കാൻ ഇടതുപക്ഷം ജയിക്കേണ്ടത് അനിവാര്യമാണെന്നും എംഎ ബേബി പറഞ്ഞു.
അതേസമയം ,കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് പറഞ്ഞ എംഎ ബേബി, ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള ഏജൻസി ആയി കോൺഗ്രസ് മാറിയെന്നും കുറ്റപ്പെടുത്തി. എന്തുകൊണ്ട് എൽഡിഎഫ് എന്നതിന്റെ മറുപടിയാണ് ബിജെപിയിലുള്ള 13 മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരും അസംഖ്യം നേതാക്കളും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.