പ്രതിഷ്ഠാ ദിനം മോദിയുടെ ചടങ്ങാക്കുന്നതു കൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചത്: രാഹുൽ ഗാന്ധി
കോൺഗ്രസ് പർട്ടിയിൽ നിന്നും നിന്ന് ആര്‍ക്കും അയോധ്യയില്‍ പോകാമെന്ന് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി. എന്നാൽ പ്രതിഷ്ഠാ ദിനം മോദിയുടെ ചടങ്ങാക്കുന്നതു കൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന്
പാർട്ടി തീരുമാനിച്ചതെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.
അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ അയോധ്യ സന്ദര്‍ശനത്തിന് പിന്നാലെ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ സുന്ദര കാണ്ഡ പാരായണം തുടങ്ങി. വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ക്ക് അയോധ്യയില്‍ തുടക്കമായി.
തങ്ങൾക്ക് അയോധ്യയോട് അയിത്തമില്ലെന്നാണ് ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയിൽ നാഗാലാന്റിൽ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. എല്ലാ മതങ്ങളിലെയും ആചാരങ്ങളെ എപ്പോഴും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ പ്രതിഷ്ഠാ ദിനത്തെ പ്രധാനമന്ത്രിയും ആര്‍എസ്എസും രാഷ്ട്രീയ ചടങ്ങാക്കി മാറ്റുന്നതുകൊണ്ടാണ് അയോധ്യയിലേക്ക് പോകാത്തത്. ഹിന്ദു മതത്തിലെ ഉന്നത സന്യാസി വര്യന്മാര്‍ പോലും ചടങ്ങ് രാഷ്ട്രീവത്ക്കരിക്കുന്നതിനെ ചോദ്യം ചെയ്തു കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.