കോണ്‍ഗ്രസിന് സംഘര്‍ഷം ആവശ്യമില്ല; പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിത്തന്നാല്‍ മതി: ഷാഫി പറമ്പില്‍

20 November 2024

വോട്ടെടുപ്പ് നടക്കുന്നതിനിടെ പാലക്കാട് വെണ്ണക്കരയിലെ 48-ാം വാര്‍ഡില്‍ നടക്കുന്ന ബിജെപി സിപിഐഎം പ്രതിഷേധത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസിന് സംഘര്‍ഷം ആവശ്യമില്ലെന്നും പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിത്തന്നാല്‍ മതിയെന്നും ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചു.
ബിജെപി പ്രകടിപ്പിക്കുന്നത് അവരുടെ അസ്വസ്ഥത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ അധ്യക്ഷന്‍ ഹരിദാസനെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി. ബിജെപി ജില്ലാ അധ്യക്ഷന്‍ നിയമവിരുദ്ധമായി വോട്ട് ചെയ്യുന്നത് നിയമപരമായി ഞങ്ങള്‍ എതിര്‍ക്കും എന്നാണ് കോണ്‍ഗ്രസിന്റെ വാദം.