തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

single-img
7 December 2022

രാജ്യമാകെ ഉറ്റുനോക്കുന്ന ഗുജറാത്ത്, ഹിമാ‍ചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ കടുത്ത നടപടിയുമായി കോൺഗ്രസ്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്ന് ആരോപിക്കപ്പെടുന്നവർക്കെതിരെ കൂട്ട നടപടി സ്വീകരിച്ചിരിക്കുകയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് പാർട്ടി.

ഈ കാരണത്താൽ ഒറ്റയടിക്ക് 30 പേരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ശക്തമായ നടപടിയെന്ന് ഇവരുടെ പേര് വിവരങ്ങൾ പങ്കുവച്ച് പുറത്തിറക്കിയ അറിയിപ്പിൽ കോൺഗ്രസ് സംസ്ഥാന ഘടകം വ്യക്തമാക്കി.

സംസ്ഥാനത്തെ ഷിംല മേഖലയിലെ പ്രവർത്തകരെയാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. അതേസമയം നാളെ ഫലം വരാനിരിക്കേയുള്ള കടുത്ത നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്.