കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന് മുന്നേറ്റം
13 May 2023
കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യഘട്ടമായ പോസ്റ്റല്‍ വോട്ടെണ്ണല്‍ അവസാനിക്കുമ്ബോള്‍ കോണ്‍ഗ്രസിന് മുന്നേറ്റം.
നേതാക്കളെല്ലാം മുന്നില്‍ തുടരുമ്ബോള്‍ ബിജെപിയേക്കാള്‍ പത്തിലേറെ സീറ്റുകള്‍ക്കാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും മുന്നില്‍ കോണ്‍ഗ്രസ് തന്നെ തുടരുകയാണ്. തീരദേശ കര്‍ണാടകയില്‍ കോണ്‍ഗ്രസ് 5 സീറ്റ് നേടുമെന്നാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്.
എന്നാല്‍ പോസ്റ്റല്‍ വോട്ടില്‍ ബിജെപി തൊട്ടുപിന്നാലെയുണ്ട്. ബെംഗളുരു നഗരത്തില്‍ ബിജെപി മുന്നിലാണ്. അതേസമയം ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമി പിന്നിലാണ്. കോണ്‍ഗ്രസ് 43.2%, ബിജെപി 41.6%, ജെഡിഎസ് 9.5% എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ട് ശതമാനം. കരര്‍ണാടക രാഷ്ട്രീയത്തില്‍ ഒരിക്കല്‍ കൂടി ജെഡിഎസ് നിര്‍ണ്ണാ.ക ശക്തിയാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.