കുതിരപ്പന്തയത്തിൽ പങ്കെടുക്കാൻ കോണ്‍ഗ്രസിന് കിട്ടിയത് കഴുതയെ; രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി
27 March 2023
വിഡി സവർക്കർക്കെതിരായി കോൺഗ്രസ് നേതാവും മുൻ എംപിയുമായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ രൂക്ഷവിമർശനങ്ങളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ലോക്സഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട കോടതി നടപടിക്കെതിരെ രാഹുൽ ഗാന്ധി കോടതിയിൽ പോരാടുകയാണ് വേണ്ടതെന്നും അല്ലാതെ സവർക്കറെ പറയുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
‘കുതിരപ്പന്തയത്തിൽ പങ്കെടുക്കാൻ കോണ്‍ഗ്രസിന് കിട്ടിയത് കഴുതയെ’.ആണെന്നും ഹർദീപ് സിംഗ് പുരി പരിഹസിച്ചു. കോൺഗ്രസ് ഇപ്പോള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ ആത്മപരിശോധന നടത്താൻ തയ്യാറാകണം. നമ്മുടെ രാജ്യത്തെ ജനങ്ങൾ നിങ്ങളെ വിലയിരുത്തുന്നുണ്ട്. കോടതി നടപടിക്കെതിരെ കോൺഗ്രസ് കോടതിയിൽ പോരാടുകയാണ് വേണ്ടതെന്നും ഹർദീപ് സിംഗ് പറഞ്ഞു.