കുവൈറ്റ് ദുരന്തം; ദുഃഖസൂചകമായി കോണ്‍ഗ്രസ് നാളത്തെ എല്ലാ പരിപാടികളും റദ്ദാക്കി

13 June 2024

കുവൈറ്റിലെ തീപിടിത്തത്തിൽ മലയാളികള്‍ ഉള്‍പ്പെടെ അനേകം പേര്‍ മരണമടഞ്ഞ ദുരന്തത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി അഗാധമായ ദുഃഖവും ഞടുക്കവും രേഖപ്പെടുത്തി. സംഭവത്തിലെ ദുഃഖസൂചകമായി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള നാളത്തെ (14.6.2024)എല്ലാ പരിപാടികളും റദ്ദാക്കുകയും ചെയ്തു.
ധാരാളം മലയാളികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അനേകം കുടുംബങ്ങളും ബന്ധുമിത്രാദികളും വേദനയില്‍ കഴിയുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം എത്തിക്കണമെന്നും കെ സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.