സംപ്രേക്ഷണം വിലക്കണം; നരേന്ദ്രമോദിയുടെ കന്യാകുമാരി ധ്യാനത്തിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരിയിലെ ധ്യാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് പാർട്ടി . മോദി നടത്തുന്നത് പരോക്ഷമായ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനാണ് തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷമുള്ള ധ്യാനമെന്നും കോൺഗ്രസ് പറയുന്നു .
അതുകൊണ്ടുതന്നെ ഇത് സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും കോണ്‍ഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടു. ഈ വ്യാഴാഴ്ച്ചയാണ് മോദി കന്യാകുമാരിയില്‍ ധ്യാനത്തിനായി എത്തുന്നത്. മൂന്ന് ദിവസങ്ങളിലായി 45 മണിക്കൂര്‍ ധ്യാനമിരിക്കും.
കേരളത്തിലെ തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 4.55 ന് കന്യാകുമാരിയില്‍ എത്തുന്ന മോദി അവിടെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ബോട്ടില്‍ വിവേകാനന്ദ പാറയിലേക്ക് പോകും. സന്ദർശന ഭാഗമായി എട്ട് ജില്ലാ പൊലീസ് മേധാവിമാര്‍ അടക്കം രണ്ടായിരത്തിലധികം പൊലീസുകാരെ കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ കന്യാകുമാരിയില്‍ സന്ദര്‍ശക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്