അധികാരം പിടിക്കാന്‍ ബിജെപി നടത്തുന്ന നീക്കത്തിന് തടയിടാനൊരുങ്ങി കോണ്‍ഗ്രസ്


കേരളത്തില്‍ അധികാരം പിടിക്കാന്‍ ബിജെപി നടത്തുന്ന നീക്കത്തിന് തടയിടാനൊരുങ്ങി കോണ്‍ഗ്രസ്. ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കാണാനൊരുങ്ങി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
ഇന്ന് വൈകുന്നേരം കെ സുധാകരന്‍ തലശ്ശേരി ബിഷപ്പിനെ കാണും. അടുത്ത ആഴ്ച കര്‍ദിനാള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും സുധാകരന്‍ കാണും.അതേസമയം, റംസാന് മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കി പ്രകാശ് ജാവദേക്കര്‍. എല്‍ഡിഎഫും യുഡിഎഫും ബിജെപിയെ ന്യൂനപക്ഷങ്ങളുടെ മുന്നില്‍ ചിത്രീകരിച്ചിരുന്നത് നല്ല നിലയിലല്ലെന്നും അതില്‍ മാറ്റമുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് ജീവിക്കുന്ന ഭൂമിയിലെ അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ ആഘോഷങ്ങള്‍ എല്ലാം ഒന്നിച്ച് കൊണ്ടാടുന്നു. വിഷുവിന് ചുമതലപ്പെട്ടവരുടെ വീടുകളിലേക്ക് അന്യമതസ്ഥര്‍ എത്തുന്നു. ഇതാണ് യഥാര്‍ത്ഥ ഇന്ത്യ’യെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു