ഗവര്‍ണറുമായി കോണ്‍ഗ്രസിന് മുഹബത്താണ് : എ എ റഹീം

single-img
18 December 2023

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കാമ്പസുകളിൽ എസ്.എഫ്.ഐ നടത്തുന്നത് ചരിത്രപരമായ കടമയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാംഗവുമായ എ എ റഹീം. ക്യാമ്പസുകളെ കാവിവത്കരിക്കുന്നതിന് എതിരെയാണ് എസ്.എഫ്.ഐയുടെ സമരം. കെ.എസ്.യു ഒന്നും മിണ്ടുന്നില്ല.

ഗവര്‍ണറുടെ കസര്‍ത്തിന് കോണ്‍ഗ്രസ് കൈയടിക്കുകയാണ്. ഗവര്‍ണറുമായി കോണ്‍ഗ്രസിന് മുഹബത്താണെന്ന് എഎ റഹീം പറഞ്ഞു. ബി ജെ പിyil നിന്നുള്ളവരുടെ പേരുകള്‍ തുരുകി കയറ്റുന്ന പോലെ കോണ്‍ഗ്രസും ഗവര്‍ണറിന് പേരുകള്‍ നല്‍കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ആര്‍എസ്എസ് പേരുകള്‍ക്കൊപ്പം യു ഡി എഫ് പേരുകള്‍ വന്നത് എങ്ങനെയാണ് എന്ന് റഹിം ചോദിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് ഗവര്‍ണറെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഗവര്‍ണറുടെ കുഞ്ഞുവാവകളായി യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.