കേന്ദ്രസർക്കാരിനെ വിമർശിച്ചാൽ ബിജെപിയുടെ മനസിൽ നീരസം ഉണ്ടാകുമോ എന്ന ശങ്കയാണ് കോൺഗ്രസിന്: മുഖ്യമന്ത്രി


കേന്ദ്രസർക്കാരിനെ വിമർശിച്ചാൽ ബിജെപിയുടെ മനസിൽ നീരസം ഉണ്ടാകുമോ എന്ന ശങ്കയാണ് കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരെ സംസാരിക്കാൻ കോൺഗ്രസ് തയാറാകുന്നില്ല, വികസനത്തെ പുറകോട്ടടിക്കാനാണ് ശ്രമിക്കുന്നതെന്നും ധർമ്മടത്തെ നവകേരള സദസ്സിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം, ഒരു സംസ്ഥാനമെന്ന നിലയ്ക്ക് നാം നേരിടുന്ന പ്രശ്‌നങ്ങളുണ്ടെന്നും ആ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനാണ് നാം ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട് പൊതുവേ നല്ല യശസ് നേടിയ നാടാണെങ്കിലും ഒരുപാട് മേഖലകളില്‍ നമുക്ക് മുന്നോട്ട് കുതിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പഴയ യശസ്, അതിന്റെ മേന്മ പൊതുവേ കേരളം അവകാശപ്പെടാറുണ്ടെങ്കിലും കാലാനുസൃതമായ പുരോഗതി ഓരോ ഘട്ടത്തിലും ഉണ്ടായാല്‍ മാത്രമേ ഒരു നാടിന് ആഗ്രഹിക്കും വിധമുള്ള വികസനം കൈവരിക്കാന്‍ കഴിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.