കർണാടകയിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു

23 October 2023

കർണാടകയുടെ ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വരയുടെ അടുത്ത സഹായിയും പ്രശസ്ത കോൺഗ്രസ് നേതാവുമായ കൗൺസിലർ ശ്രീനിവാസ് എന്ന എം ശ്രീനിവാസിനെ വെട്ടിക്കൊന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ ആറംഗ സംഘം ശ്രീനിവാസിനെ വെട്ടുകയായിരുന്നു. ശ്രീനിവാസ്‍പുരയിലെ ഹൊഗലെഗെരെ റോഡിൽ റോഡ് നിർമാണ ജോലികൾ പരിശോധിക്കാനെത്തിയപ്പോഴാണ് ശ്രീനിവാസ് ആക്രമിക്കപ്പെട്ടത്.
ശരീരത്തിൽ വയറിലും കഴുത്തിലും നെഞ്ചിലുമായി ആഴത്തിൽ വെട്ടേറ്റ ശ്രീനിവാസ് ആശുപത്രിയിലെത്തിക്കും മുമ്പേ മരണപ്പെടുകയായിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയെന്നുമുള്ള റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു.