കോൺഗ്രസ് നേതാവ് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി നടി മിനു മുനീർ

26 August 2024

കോൺഗ്രസ് നേതാവും കോൺഗ്രസിന്റെ അഭിഭാഷക സംഘടന സംസ്ഥാന പ്രസിഡന്റുമായ വിഎസ് ചന്ദ്രശേഖരനെതിരെ ആരോപണവുമായി നടി മിനു മുനീർ. ചിത്രീകരണം നടക്കുന്ന ലോക്കേഷൻ കാണിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതെന്ന് മിനു മുനീർ പറഞ്ഞത് .
ബോൾഗാട്ടിയിൽ ലൊക്കേഷൻ കാണാമെന്ന് പറഞ്ഞാണ് ചന്ദ്രശേഖരൻ തന്നെ കൊണ്ടുപോയതെതെങ്കിലും മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നും അതിനുശേഷം ചന്ദ്രശേഖരൻ അവിടെ നിന്ന് പോയി എന്നും മിനു പറഞ്ഞു. നേരത്തെ മോൻസൺ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് വേണ്ടി ഹാജരായത് വിഎസ് ചന്ദ്രശേഖനായിരുന്നു.
മുൻപ് , മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻ പിള്ള രാജു, എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മിനു മുനീർ രംഗത്തെത്തിയിരുന്നു.