എന്നെ തോല്‍പ്പിക്കാന്‍ കോണ്ഗ്രസ് നേതാക്കള്‍ ചില പൊടിക്രിയകള്‍ ചെയ്തു: രാജ്‌മോഹൻ ഉണ്ണിത്താൻ


കോണ്‍ഗ്രസ് നേതാവും കാസർകോട്ടെ ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷമായ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തിയതിന് പിന്നാലെ, മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ . താൻ തെലങ്കാനയില്‍ നില്‍ക്കുമ്പോള്‍ കല്യോട്ടെ രക്തസാക്ഷികളുടെ കുടുംബം എന്നെ വിളിച്ചെന്നും വികാരപരമായാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോണ്ഗ്രസ് നേതാക്കള്‍ പ്രതികളുമായി ചങ്ങാത്തം കൂടിയെന്ന് പറഞ്ഞു. ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ് പിന്‍വലിക്കില്ല.സ്വബോധത്തോടെയാണ് പോസ്റ്റ് ഇട്ടത്. കാസർകോട്ടെ കോണ്‍ഗ്രസുകാരുടെ വികാരമാണ് പ്രകടിപ്പിച്ചത്.ഡിസിസി ഉള്‍പ്പെടെയുള്ളവര്‍ തനിക്കൊപ്പമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ട്. മരിക്കും വരെ ഫേസ് ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യില്ല. അന്വേഷണ കമ്മീഷനെ വച്ച സ്ഥിതിക്ക് കൂടുതല്‍ ഒന്നും പറയുന്നില്ല.
ബാലകൃഷ്ണന്‍ പെരിയ മോശമായി പെരുമാറിയവര്‍ എല്ലാം കമ്മീഷന് മുന്നില്‍ മൊഴി നല്‍കും.എല്ലാ തെളിവുകളും കയ്യിലുണ്ട് ബാലകൃഷ്ണന്‍ പെരിയ എന്തിനാണ് പ്രകോപിതനാവുന്നത് എന്നറിയില്ല. ബാലകൃഷ്ണന്‍ പെരിയ പറഞ്ഞ ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ രാജിവയ്ക്കും. ജയിച്ചാല്‍ എം പി സ്ഥാനം രാജിവയ്ക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ചില കോണ്ഗ്രസ് നേതാക്കള്‍ ശ്രമിച്ചു. എല്ലാ കാര്യങ്ങളും പുറത്തു വരും. എന്നെ തോല്‍പ്പിക്കാന്‍ കോണ്ഗ്രസ് നേതാക്കള്‍ ചില പൊടിക്രിയകള്‍ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ പല സാധനങ്ങളും കൊണ്ടു വെച്ചുവെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.