പത്മജ പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിഞ്ഞിരുന്നു : മുല്ലപ്പള്ളി രാമചന്ദ്രൻ

22 March 2024

അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും നിലവിലെ കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്ന പത്മജ വേണുഗോപാൽ പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിഞ്ഞിരുന്നെന്ന്
മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പത്മജ വേണുഗോപാലിനെ അനുനയിപ്പിക്കാൻ പാർട്ടി ഒരു മദ്ധ്യസ്ഥനെ അയച്ചിരുന്നെന്നും കെ പി സി സി നേതൃത്വം ഇടപെട്ടിട്ടും അവർ വഴങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പത്മജ പാർട്ടി വിടുന്നത് തങ്ങൾ അറിഞ്ഞില്ലെന്നായിരുന്നു കെ പി സി സി അന്ന് നൽകിയ വിശദീകരണം.
ഈ മാസം ഏഴിനാണ് പത്മജ വേണുഗോപാൽ ബി ജെ പിയിൽ ചേർന്നത്. കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസുകാർ തന്നെ പരാജയപ്പെടുത്തിയതായി അവർ ആരോപണമുന്നയിച്ചിരുന്നു.