മന്ത്രി വീണാ ജോര്‍ജിനും ഭര്‍ത്താവ് ജോര്‍ജ് ജോസഫിനുമെതിരെ ആരോപണവുമായി കോണ്‍ഗ്രസ്


സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനും ഭര്‍ത്താവ് ജോര്‍ജ് ജോസഫിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതി മാറ്റിയെന്നാണ് ആരോപണം.
കൊടുമണ്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് മുന്നിലായി ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ ഓട നിര്‍മാണം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കോണ്‍ഗ്രസ് നേതാക്കള്‍ കൊടുമണ്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
കെട്ടിടം നിർമ്മിക്കുന്ന സമയത്ത് പുറമ്പോക്ക് കയ്യേറിയത് കണ്ടെത്താതിരിക്കാനാണ് ഓടയുടെ ഗതി മാറ്റിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. പക്ഷെ പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാനാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് ജോര്‍ജ് ജോസഫ് പ്രതികരിച്ചു. ഓട നിര്‍മാണത്തെ എതിര്‍ത്ത കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ കെകെ ശ്രീധരന് തന്നോട് വ്യക്തിവിരോധമാണെന്നും ജോര്‍ജ് ജോസഫ് പ്രതികരിച്ചു.