ഹനുമാൻ ഒരു ആദിവാസി ആയിരുന്നു എന്ന് കോൺഗ്രസ് എംഎൽഎ; എതിർപ്പുമായി ബിജെപി
രാമായണത്തിലെ കഥാപാത്രമായ ഹനുമാന്‍ ആദിവാസിയാണെന്ന പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ബിജെപി. ഗോത്രവര്‍ഗനേതാവായ ബിര്‍സ മുണ്ടയുടെ 123ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ധാര്‍ ജില്ലയില്‍ നടന്ന പരിപാടിക്കിടെയാണ് ഹനുമാന്‍ ആദിവാസിയായിരുന്നുവെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ ഉമംഗ് സിംഗ്ഹാര്‍ പറഞ്ഞത്.
രാമായണത്തില്‍ പരാമർശിക്കുന്ന കുരങ്ങന്മാരെന്ന് വിശ്വസിക്കുന്നവര്‍ ശരിക്കും ആദിവാസികളാണെന്നായിരുന്നു ഗന്ധ്വാനിയിലെ എംഎല്‍എയായ ഉമംഗ് സിംഗ്ഹാറിന്റെ വാക്കുകള്‍. പണ്ടുകാലത്തെ കാട്ടില്‍ താമസിച്ചിരുന്ന ആദിവാസികളാണ് ശ്രീരാമനെ ലങ്കയിലെത്താന്‍ സഹായിച്ചതെന്നാണ് വിശ്വാസം.
വാനരസേന എന്നായിരുന്നു അവരെ വിളിക്കുന്നത്. ഇതെല്ലാം വെറും കഥകള്‍ മാത്രമാണ്. ഹനുമാനും ഒരു ആദിവാസി ആയിരുന്നു. എംഎല്‍എ പറഞ്ഞു. അതേസമയം, ഹനുമാന്‍ ദൈവമാണെന്ന് പോലും കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് എംഎല്‍എയുടെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന ബിജെപി വക്താവ് ഹിതേഷ് വാജ്‌പേയ് വിമര്‍ശിച്ചു.
ഹനുമാനെ കുറിച്ച് ഇതാണോ കോണ്‍ഗ്രസിന്റെ ആശയമെന്നും ഹിതേഷ് വാജ്‌പേയ് ചോദിച്ചു. മുഖ്യമന്ത്രി കമല്‍നാഥിനെയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ബിജെപി നേതാവിന്റെ ട്വിറ്ററിലൂടെയുള്ള വിമര്‍ശനം.