കെ സുരേന്ദ്രന്റെ പോസ്റ്റിൽ ഓണാശംസ നേർന്ന് കോൺഗ്രസ് എംപി ഡീൻ

15 September 2024

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി കോൺഗ്രസ് നേതാവ് ഓണാശംസ എഴുതിയത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇടുക്കി എംപിയായ ഡീൻ കുര്യാക്കോസാണ് കെ സുരേന്ദ്രന് ഓണാശംസകൾ നേർന്നത്.
സംസ്ഥാനത്തെ ഒരു കോൺഗ്രസ് എംപി ബിജെപിയിൽ അംഗമാകുമെന്ന് ഇതിനോടകം പ്രചാരണം ഉണ്ട്. ആ സമയമാണ് ഡീൻ കുര്യാക്കോസിന്റെ ആശംസാ സന്ദേശം. ” ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ” – എന്നാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.
ഈ പോസ്റ്റിനു കമന്റായാണ് ഹാപ്പി ഓണം എന്ന് ഇമോജിക്കൊപ്പം ഡീൻ കുറിച്ചത്. ഡീൻ കുര്യാക്കോസിന് നന്ദി പറഞ്ഞ് തിരികെ ആശംസയും സുരേന്ദ്രൻ മറുപടിയായി നൽകി. അതേസമയം, കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ് എംപി പാർട്ടി മാറാനായി ബിജെപി ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തുന്നു എന്നാണ് ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ റിപ്പോർട്ടുകൾ പുറത്തുവന്നത്.