കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലി; കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു

single-img
13 November 2023

കോൺഗ്രസ് പാർട്ടി നടത്താനിരുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. നവംബർ 23 ന് കോഴിക്കോട് ബീച്ചിൽ ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോഴിക്കോട് ജില്ലാ കളക്ടർ ആണ് അനുമതി നിഷേധിച്ചത്.

പ്രസ്തുത സമയം നവകേരള സദസ്സ് നടക്കുന്നതിനാൽ അനുമതി നൽകാനാവില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺകുമാർ വ്യക്തമാക്കുന്നു. ഇതിനെത്തുടർന്ന് റാലി ശക്തി പ്രകടനമാക്കാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം.

കോൺ​ഗ്രസ് പാർട്ടി പലസ്തീനൊപ്പമല്ലെന്നും നേരത്തെ ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപിഐഎമ്മിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നു. ഈ രീതിയിലുള്ള ആരോപണങ്ങളെ മറികടക്കാനാണ് കോൺ​ഗ്രസിന്റെ നീക്കം.