കോൺഗ്രസിലെ ധൈര്യമുളളവര്‍ ഇഷ്ടപ്രകാരം വോട്ട് ചെയ്യും, അല്ലാത്തവര്‍ ആരെങ്കിലും പറയുന്നത് കേള്‍ക്കും: ശശി തരൂർ

4 October 2022

കോൺഗ്രസിനുള്ളിൽ ധൈര്യമുളളവര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇഷ്ടപ്രകാരം വോട്ട് ചെയ്യുമെന്നും ഇല്ലാത്തവര്‍ ആരെങ്കിലും പറയുന്നത് കേള്‍ക്കുമെന്നും ശശി തരൂ. താൻ മനഃസാക്ഷി വോട്ടാണ് പ്രതീക്ഷിക്കുന്നതെന്നും തന്റെ പത്രിക പിന്‍വലിക്കാന്‍ രാഹുല്‍ഗാന്ധിയോട് ചിലര്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ താനത് ചെയ്യില്ലെന്നും ശശി തരൂര്‍ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
താന്‍ വിമത ഗ്രൂപ്പായ G23യുടെ പ്രതിനിധിയല്ല. ഖാര്‍ഗെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാണെന്ന് പലരും പറയുന്നു. ആ കാര്യം നേതൃത്വം പരിശോധിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. കോൺഗ്രസ് പാര്‍ട്ടിയുടെ ഗുണത്തിനായാണ് താന്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തക വികാരം പ്രതിഫലിക്കുമെന്നും ശശി തരൂര്‍ അവകാശപ്പെട്ടു.