ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ


ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ.
ബിജെപി പാര്‍ട്ടിയാണ് രാജ്യവിരുദ്ധമെന്ന് ഖര്‍ഗെ തിരിച്ചടിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്ത പാര്‍ട്ടിയാണ് ബിജെപി. ബാക്കി പാര്‍ട്ടികളെ രാജ്യവിരുദ്ധമായി ബിജെപി ചിത്രീകരിക്കുന്നു. ഇത് തൊഴിലില്ലായ്മയില്‍ നിന്നും വിലക്കയറ്ററില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ്. ജനാധിപത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എങ്ങനെ രാജ്യവിരുദ്ധമാകുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ ചോദിച്ചു.
കോണ്‍ഗ്രസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നായിരുന്നു ജെ പി നദ്ദയുടെ ആരോപണം. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് കോണ്‍ഗ്രസെന്നും രാജ്യ വിരുദ്ധ ടൂള്‍ കിറ്റിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധിയെന്നും ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടണമെന്ന് രാഹുല്‍ വിദേശരാജ്യങ്ങളോട് പറഞ്ഞതായി ആരോപിച്ച ജെപി നഡ്ഡ ഇത് ഇന്ത്യയുടെ പരമാധികാരത്തിനെതിരായ ആക്രമണമാണെന്നും വിമര്‍ശിച്ചു. വിദേശത്ത് നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തിയിരുന്നു. രാഹുല്‍ രാജ്യത്തെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയാണെങ്കില്‍ നിശബ്ദത പാലിക്കാന്‍ ആകില്ല. രാഹുല്‍ പാര്‍ലമെന്‍റില്‍ നുണ പറഞ്ഞു. വിദേശത്തും രാഹുല്‍ രാജ്യത്തെ മോശമാക്കുന്ന രീതിയിലാണ് സംസാരിച്ചത്. ഇതിന് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, രാഹുല്‍ ഗാന്ധി സ്പീക്കര്‍ക്ക് മാപ്പെഴുതി നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമേ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാവൂ എന്ന് പാര്‍ലമെന്‍്ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടു.