സർജിക്കൽ സ്‌ട്രൈക്ക് പരാമർശം; ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതിര്ത്വം


2016 ലെ സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ച് മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗ് നടത്തിയ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടെ നിലപാട് അല്ല എന്നും കോൺഗ്രസ് ദേശീയ നേതിര്ത്വം
മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗ് പ്രകടിപ്പിച്ച അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായങ്ങൾ മാത്രമാണ്. അത് കോൺഗ്രസിന്റെ നിലപാടല്ല. 2014ന് മുമ്പ് യുപിഎ സർക്കാർ സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയിരുന്നു. ദേശീയ താൽപ്പര്യത്തിന് ഉതകുന്ന എല്ലാ സൈനിക നടപടികളെയും കോൺഗ്രസ്പിന്തുണക്കും- എഐസിസി കമ്മ്യൂണിക്കേഷൻ ഇൻചാർജ് ജയറാം രമേശ് ട്വീറ്റ് ചെയ്തു
നേരത്തെ സർജിക്കൽ സ്‌ട്രൈക്കിനെ ചോദ്യം ചെയ്തു കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്ത് വന്നിരുന്നു. ജമ്മു കശ്മീരിലെ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ദിഗ്‌വിജയ് സിംഗിന്റെ വിവാദ പരാമർശം. മോദി സർക്കാർ സർജിക്കൽ സ്‌ട്രൈക്കിന്റെ ‘തെളിവൊന്നും’ നൽകിയിട്ടില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.