രാജിക്ക് പിന്നാലെ ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ വീണ്ടും നിയമിച്ച് കോണ്‍ഗ്രസ്

single-img
26 June 2024

ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ കോണ്‍ഗ്രസ് വീണ്ടും നിയമിച്ചു. പിന്തുടര്‍ച്ച സ്വത്ത് വിവാദം, ഇന്ത്യക്കാരുടെ വൈവിധ്യം ഉന്നയിച്ചുള്ള പിത്രോദയുടെ പരാമര്‍ശം എന്നിവ ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം മെയ് എട്ടിനാണ് പിത്രോദ ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാൻ സ്ഥാനം രാജിവെച്ചത്.

രാജി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ലോക്ഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് സാം പിത്രോദയെ വീണ്ടും ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്.

വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണ് സാം പിത്രോദയുടെ പ്രസ്താവനയാണ് ലോക്സഭ തെരഞ്ഞെടുപ്പിനിടെ വിവാദമായത്. പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെ ആണെന്നും പിത്രോദ പറഞ്ഞിരുന്നു