കോൺഗ്രസ് പോരാട്ടം നടത്തേണ്ടത് മോദിക്കെതിരെ; പ്രൈമറി സ്കൂൾ കുട്ടികൾ പോലും ഇങ്ങനെ പെരുമാറില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ

single-img
23 November 2022

കോൺഗ്രസിന്‍റെ ഇപ്പോഴത്തെ ഈ പോക്ക് അപകടകരമെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രധാനമന്ത്രി മോദിക്കെതിരെയാണ് കോൺഗ്രസ് പോരാട്ടം നടത്തേണ്ടത്. ഇന്ത്യ എന്ന ആശയം തന്നെ വീണുടയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

വ്യക്തികളിൽ അധിഷ്ഠിതമായ രാഷ്ട്രീയമല്ല ഇവിടെ വേണ്ടത്. കോൺഗ്രസ് പാർട്ടിയുടെ ഉത്തരവാദിത്വം വളരെ വലുതാണ്. പ്രൈമറി സ്കൂൾ കുട്ടികൾ പോലും ഇങ്ങനെ പെരുമാറില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. പാർട്ടിക്കുള്ളിലെ വിഭാഗീയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടരുത്.

ഇപ്പോൾ കേരളത്തിൽ ഉണ്ടായിട്ടുള്ള ശശി തരൂർ വിഷയത്തിൽ എഐസിസി ഇടപെടേണ്ട സാഹചര്യം ഇല്ല. ഇവിടുത്തെ കാര്യങ്ങൾ കേരളത്തിലെ നേതാക്കൾ തന്നെ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരുവുകളിലേക്കിറങ്ങേണ്ട സമയമാണിത്. ഈ സാഹചര്യത്തിലാണ് പരസ്പരം പോരാടുന്നതെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.