രാമക്ഷേത്രം: സമസ്തയെ ഭയന്നാണോ മുസ്ലീംലീഗിനെ ഭയന്നാണോ തീരുമാനമെന്ന് കോൺഗ്രസ് വ്യക്തമാക്കണം: വി മുരളീധരൻ

single-img
11 January 2024

അയോധ്യയിലെ ശ്രീ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കോൺഗ്രസ് പേടിയുടെ ഈ തീരുമാനം ഹൈന്ദവ വിശ്വാസികളോടുള്ള അവഹേളനമാണെന്ന് മുരളീധരന്‍ പറഞ്ഞു. സമസ്തയെ ഭയന്നാണോ മുസ്ലീംലീഗിനെ ഭയന്നാണോ തീരുമാനമെന്ന് വ്യക്തമാക്കണമെന്നും നാല് വോട്ടിനു വേണ്ടിയുള്ള നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു .

‘ശ്രീരാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന കോണ്‍ഗ്രസിന്റെ തീരുമാനം കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ വിശ്വാസികളോടുള്ള അവഹേളനമാണ്. സമസ്തയെ ഭയന്നാണോ മുസ്ലീം ലീഗിനെ ഭയന്നാണോ, ആരെ ഭയന്നാണ് കോണ്‍ഗ്രസ് ഈ തീരുമാനം എടുത്തിരിക്കുന്നത്?

കോണ്‍ഗ്രസ് പാർട്ടി ഈ രീതിയിൽ ഒരു നിലപാട് എടുക്കുന്നത് നാലുവോട്ടിന് വേണ്ടി മാത്രമുള്ള വില കുറഞ്ഞ നടപടി എന്നുള്ളതിന് അപ്പുറത്ത് മറ്റേതെങ്കിലും സമൂഹത്തെ ഭയന്നാണോ, മറ്റേതെങ്കിലും സംഘടനയെ ഭയന്നാണോ എന്നുള്ളത് വ്യക്തമാക്കണം,’ മുരളീധരന്‍ പറഞ്ഞു.