ജാതിയുടെയും സമുദായത്തിൻ്റേയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ കോൺഗ്രസ് വളരെ അധികം കഷ്ടപ്പെടുന്നു: പ്രധാനമന്ത്രി
നമ്മുടെ രാജ്യത്തെ വിഭജിക്കാൻ ഏത് നാണം കെട്ട കളിയും കോൺഗ്രസ് പാർട്ടി കളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ത്യയെ വിഭജിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും അധികാരം നേടാൻ കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്നും കർണാടകയിൽ റാലിയിൽ സംസാരിക്കവേ മോദി പറഞ്ഞു.
കർണാടക ഭരിക്കുന്ന കോൺഗ്രസിന്റെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ സഹോദനും എം പിയുമായ ഡി കെ സുരേഷിൻ്റെ പരാമർശം ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ പ്രതികരണം. ‘ജാതിയുടെയും സമുദായത്തിൻ്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അധികാരം നേടാനാണ് അവർ ഇത് ചെയ്യുന്നത്. ജനങ്ങളെ മതത്തിൻ്റെയും പ്രദേശത്തിൻ്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ വിഭജിച്ചു’ – പ്രധാനമന്ത്രി പറഞ്ഞു.
ഹിന്ദു ശക്തിയെ ഉന്മൂലനം ചെയ്യണമെന്നാണ് പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിൻ്റെ പ്രഖ്യാപനം. ഭാരത് മാതാവിന്റെ വർദ്ധിച്ചുവരുന്ന ശക്തിയെ സഖ്യം വെറുക്കുന്നു. ജാതിയുടെയും സമുദായത്തിൻ്റേയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ കോൺഗ്രസ് വളരെ അധികം കഷ്ടപ്പെടുന്നുവെന്നും നരേന്ദ്ര മോദി റാലിയിൽ സംസാരിക്കവെ പറഞ്ഞു.