തൃശൂർ പൂരം പ്രതിസന്ധി ; പ്രതിഷേധമായി പകല്‍പൂരം നടത്താൻ കോൺഗ്രസ്

single-img
28 December 2023

ഇത്തവണത്തെ തൃശൂർ പൂരം പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പകല്‍പൂരം നടത്താൻ ഒരുങ്ങുന്നു . വരുന്ന ചൊവ്വാഴ്ചയാണ് തൃശൂരില്‍ പ്രതിഷേധ പകല്‍പൂരം നടത്തുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫിസിന് മുമ്പിലായിരിക്കും പ്രതീകാത്മക പകല്‍പൂരം നടത്തുക. പൂരം പ്രദര്‍ശന നഗരിയ്ക്ക് ഭൂമി സൗജന്യമായി വിട്ടു നല്‍കണമെന്ന് തൃശൂര്‍ എം പി ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.

കേരളത്തിൽ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തറവാടക ഒഴിവാക്കുമെന്നും ടി എന്‍ പ്രതാപന്‍ വ്യക്തമാക്കി. പൂരം പ്രതിസന്ധി ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മിനി പൂരമൊരുക്കാന്‍ പാറമേക്കാവ് ദേവസ്വവും തീരുമാനിച്ചിട്ടുണ്ട്. തൃശൂരിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോക്കിടയില്‍ പാറമേക്കാവ് ക്ഷേത്രത്തിന് മുമ്പില്‍ മിനി പൂരം ഒരുക്കാനാണ് തീരുമാനം. പൂരം പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി ദേവസ്വങ്ങള്‍ രംഗത്തെത്തുന്നത്.