ഡൽഹി ഓർഡിനൻസിനെ കോൺഗ്രസ് എതിർക്കും; പ്രതിപക്ഷ യോഗത്തിൽ ആം ആദ്മി പങ്കെടുക്കും

single-img
16 July 2023

സംസ്ഥാന സർക്കാരിനെ അധികാരങ്ങൾ കവരുന്ന കേന്ദ്രത്തിന്റെ ദില്ലി ഓർഡിനൻസിനെ കോൺഗ്രസ് എതിർക്കുമെന്ന് അറിയ്യിച്ചതോടെ സംയുക്ത പ്രതിപക്ഷ യോഗത്തിൽ ആം ആദ്മി പങ്കെടുക്കും. നാളെ ബെംഗളുരുവിലാണ് സംയുക്ത പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കുക. ഡൽഹി ഓർഡിനൻസുമായി ബന്ധപ്പെട്ട കോൺഗ്രസ് പാർട്ടിയുമായുണ്ടായിരുന്ന വിയോജിപ്പിലാണ് ആം ആദ്മി പാർട്ടി സംയുക്ത പ്രതിപക്ഷ യോഗത്തിൽനിന് വിട്ടുനിന്നത്.

കോൺഗ്രസ് പാർലമെന്റിൽ ഓർഡിനൻസിനെ എതിർക്കാൻ പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിൽ തങ്ങൾ പ്രതിപക്ഷ യോഗത്തിൽ ഉണ്ടാകില്ലെന്ന് ആം ആദ്മി ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. അതോടുകൂടി പൊതുതെരഞ്ഞടുപ്പിന് മുൻപാകെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് നിർത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന കോൺഗ്രസ് പ്രതിരോധത്തിലായി.

പിന്നാലെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പാർലമെന്ററി പാർട്ടി യോഗം കോൺഗ്രസ് ഡൽഹി ഓർഡിനൻസിന് പിന്തുണ നൽകണമെന്ന തീരുമാനമെടുത്തു. ഇതോടുകൂടി സംയുക്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ആം ആദ്മി പങ്കെടുക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.