ന്യൂനപക്ഷങ്ങൾക്ക് പ്രാധാന്യം; ക്രിക്കറ്റ് ടീമില്‍ ആരുവേണമെന്നും വേണ്ടെന്നും കോൺ​ഗ്രസ് തീരുമാനിക്കും; പരിഹാസവുമായി പ്രധാനമന്ത്രി

single-img
8 May 2024

കോൺ​ഗ്രസ് രാജ്യത്തു ഭരണത്തിൽ വന്നാൽ കായിക മേഖലയിലും ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതമാണ് കായികതാരങ്ങളുടെ സ്ഥാനം നിശ്ചയിക്കുകയെന്നും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പരിഹസിച്ചു.

‘ നമ്മുടെ രാജ്യത്തെ ക്രിക്കറ്റ് ടീമില്‍ ആരുവേണമെന്നും വേണ്ടെന്നും കോൺ​ഗ്രസ് തീരുമാനിക്കും. ഞാന്‍ കോണ്‍ഗ്രസിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 1947ല്‍ രാജ്യത്തെ എന്തുകൊണ്ട് മൂന്നായി വിഭജിച്ചു?

നമ്മുടെ ഈ രാജ്യം മുഴുവന്‍ പാകിസ്താനാക്കാനും ഇന്ത്യയെ ഇല്ലാതാക്കാനും കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നു’- മോദി ആരോപിച്ചു. താന്‍ ജീവിച്ചിരിക്കുന്ന സമയത്തോളം ഇന്ത്യയെ ഇല്ലാതാക്കാന്‍ സമ്മതിക്കില്ലെന്നും എന്‍ഡിഎ സര്‍ക്കാരിന് 400 സീറ്റുകള്‍ നല്‍കണം. അല്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 കോണ്‍ഗ്രസ് വീണ്ടും കൊണ്ടുവന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലൂടെ ആരെ അധികാരത്തില്‍ കൊണ്ടുവരണമെന്ന് ഇപ്പോഴും നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ കുട്ടികളുടെ ഭാവിയാണ് നശിക്കുന്നത്. ലോകം മുഴുവന്‍ മുസ്ലീം വിഭാഗങ്ങള്‍ മാറ്റങ്ങള്‍ വരുത്തുന്നു. രാജ്യത്തിന്റെ കാര്യത്തില്‍ 100 ശതമാനം ഗ്യാരന്റി താന്‍ നല്‍കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.