ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര; പങ്കെടുത്ത് ശിവസേനയും ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും

single-img
3 October 2022

ഗാന്ധി ജയന്തി ദിനത്തില്‍ മഹാരാഷ്ട്രയിൽ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു ദിവസത്തെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തത് ശിവസേനയും ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും. സംസ്ഥാനത്തെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയിലെ അംഗമായ എന്‍സിപി നേതാക്കളും സിപിഐ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും 21 സാമൂഹ്യ പ്രസ്ഥാനങ്ങളും യാത്രയുടെ ഭാഗമായി.

ബ്രിട്ടീഷ് ഭരണ കാലത്തെ 1942ല്‍ മഹാത്മാ ഗാന്ധി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മുംബൈയിലെ ഗൊവാലിയ ടാങ്കില്‍ നിന്നാണ് ഈ യാത്ര ആരംഭിച്ചത്. സൗത്ത് മുംബൈയുടെ എംപിയും ശിവസേന വക്താവുമായ അരവിന്ദ് സാവന്ത്, മനീഷ കാര്യന്ത എംഎല്‍എ, മുന്‍ എംഎല്‍എസി രവീന്ദ്ര മിര്‍ലേക്കര്‍ എന്നിവരാണ് ശിവസേനയുടെ ഭാഗത്ത് നിന്ന് യാത്രയില്‍ പങ്കെടുത്തത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ്‌വിജയ് സിങ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബിജെപിയും എഐഎംഐഎമ്മും പോലെയുള്ള പാര്‍ട്ടികള്‍ രാജ്യത്തെ അപകടവും വിദ്വേഷവും വിതക്കാനുള്ള ശ്രമത്തിലാണ്. ജനാധിപത്യത്തെ അവസാനിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയിലാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.