പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന; സത്യം ഉടൻ പുറത്തുവരും: മന്ത്രി വീണാ ജോർജ്
തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സത്യം ഉടൻ പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.”സ്ത്രീകള്‍ക്ക് പ്രധാനപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാൻ കഴിയില്ല, അല്ലെങ്കില്‍ മറ്റാരുടെയോ നിര്‍ദ്ദേശപ്രകാരമാണ് അവള്‍ അത് ചെയ്യുന്നത് എന്നുള്ള മുൻവിധി കൊണ്ടാണത്.
ഇവിടെ എല്ലാ മേഖലകളിലെയും ഭൂരിഭാഗം സ്ത്രീകളും ഇത് അനുഭവിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന ധാരണയുടെ ഭാഗമാണിത്.രാഷ്ട്രീയത്തിലും മാധ്യമ സ്ഥാപനങ്ങളിലുമെല്ലാം സ്ത്രീകള്‍ ഇത് അഭിമുഖീകരിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞിട്ടുണ്ട് അവര്‍ക്ക് രാഷ്ട്രീയവും മറ്റ് പ്രധാന ബീറ്റുകളും കൈകാര്യം ചെയ്യാൻ അവസരം ലഭിക്കാറില്ലെന്ന്.
അത്തരത്തിൽ ഒരു ധാരണയുടെ അടിസ്ഥാനം എന്താണ്?”, വീണ ചോദിച്ചു. എന്റെ പേഴ്‌സണല്‍ സെക്രട്ടറിയും സ്റ്റാഫും ഞാൻ നിര്‍ദേശിച്ചതനുസരിച്ച് ആരോപണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഇതിനോടകം ചില തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മന്ത്രി കൂട്ടിച്ചേർത്തു.