ലോക്സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായാൽ ഭരണഘടന മാറ്റിയെഴുതും: ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെ

single-img
10 March 2024

രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതുമെന്ന വിവാദപരാമർശവുമായി കർണാടകയിൽ നിന്നുള്ള ബിജെപി എംപി.രംഗത്ത്. ലോക്സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞു.

ലോക്സഭയിൽ ബിജെപിക്ക് ഇതിനോടകം മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്.രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാൻ കുറച്ച് സീറ്റുകളുടെ കുറവുണ്ട്.രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാൻ വിവിധ സംസ്ഥാന നിയമസഭകളിൽ കൂടുതല്‍ അംഗങ്ങള്‍ വേണം. രാജ്യത്തെ ഹിന്ദുസമൂഹത്തിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പല മാറ്റങ്ങളും കോൺഗ്രസ് ഭരണഘടനയിൽ കൊണ്ടുവന്നു.ഇതെല്ലാം തിരുത്തിയെഴുതാൻ ഇരു സഭകളിലും നല്ല ഭൂരിപക്ഷം വേണം.

ഈ തെരഞ്ഞെടുപ്പിൽ ലോക്സഭയിൽ 400 സീറ്റുകളോടെ മൃഗീയഭൂരിപക്ഷം ഉറപ്പാക്കണമെന്ന് മോദി പറഞ്ഞതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഉത്തരകന്നഡയിൽ നിന്നുള്ള നിലവിലെ എംപിയാണ് അനന്ത് കുമാർ ഹെഗ്ഡെ.