സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധി; ഡൽഹിയിലെ ഭരണം ഏറ്റെടുക്കണമെന്ന് രാഷ്ട്രപതിയോട് ബിജെപി

single-img
2 April 2024

മുഖ്യമന്ത്രി ജയിലിലായ സാഹചര്യത്തിൽ ഡൽഹിയുടെ ഭരണം അടിയന്തിരമായി ഭരണം ഏറ്റെടുക്കണമെന്ന് രാഷ്ട്രപതിയോട് ബിജെപി ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി രാഷ്ട്രപതിക്ക് ബിജെപി നിവേദനം നൽകി. ഡൽഹിയിൽ ഭരണഘടന പ്രതിസന്ധി നിലനിൽക്കുന്നു എന്ന് ബിജെപി പറയുന്നു.

അതേസമയം കെജരിവാളിനെതിരായ നടപടികൾ സിബിഐ വേഗത്തിലാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാളിനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ സിബിഐ ഉടൻ സമർപ്പിക്കും. കെജരിവാളിനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് അപേക്ഷയാകും സിബിഐ റൗസ് അവന്യൂ കോടതിയിൽ സമർപ്പിക്കുന്നത്. മദ്യനായ അഴിമതി കേസ് വിലയിരുത്താൻ ഇന്ന് രാവിലെ സിബിഐയുടെ സംഘം യോഗം ചേരുന്നുണ്ട്.