പെരുമൺ പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി മുകേഷ്

single-img
31 August 2024

ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ എം മുകേഷ് . പെരുമൺ പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു എന്നാണ് അദ്ദേഹം എഴുതിയത് .

ഇതോടൊപ്പം പാലത്തിന്റെ നിർമാണ പ്രവർത്തനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചു. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിന് മുകളിൽ കൂട്ടിമുട്ടാതെ നിന്ന പെരുമൺ– പേഴുംതുരുത്ത് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമാണം പുരോഗമിക്കുകയാണ് .

ഇരുഭാഗത്തു നിന്നു നിർമാണം നടത്തിയ പാലത്തിന്റെ മധ്യ ഭാഗത്തിന്റെ രൂപരേഖ സംബന്ധിച്ച തർക്കത്തെ തുടർന്നു ഒരു വർഷമായി നിർമാണം മുടങ്ങിയിരുന്നു