നിദ ഫാത്തിമയുടെ മരണത്തില്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

23 December 2022

കൊച്ചി: ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ മലയാളി സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണത്തില്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി.
ഹര്‍ജി ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉച്ചയ്ക്കു പരിഗണിക്കും.
രാവിലെ കോടതി ചേര്‍ന്നപ്പോള്‍ അഭിഭാഷകര്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. കോടതി ഉത്തരവുമായി എത്തിയ ടീമിന് ഭക്ഷണവും താമസ സൗകര്യവും നല്‍കിയില്ലെന്ന വാര്‍ത്ത അഭിഭാഷകര്‍ ഉന്നയിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്ത സംഘടനയാണെങ്കിലും കോടതി ഉത്തരവിലൂടെയാണ് ഫാത്തിമ ഉള്‍പ്പെട്ട ടീം മത്സരത്തിനെത്തിയത്. എന്നാല്‍, ഇവര്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ദേശീയ ഫെഡറേഷന്‍ നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗ്പൂരില്‍ താല്‍കാലിക സൗകര്യങ്ങളിലാണ് ടീം കഴിഞ്ഞിരുന്നത്.