ഹരിഹരന്‍ കെ കെ ശൈലജക്കെതിരെ നടത്തിയ പരാമര്‍ശം സംബന്ധിച്ച വിവാദം അവസാനിച്ചു: കെ മുരളീധരന്‍ പറഞ്ഞു


ആര്‍എംപി നേതാവ് ഹരിഹരന്‍ മുൻ മന്ത്രി കെ.കെ.ശൈലജക്കെതിരെ നടത്തിയ പരാമര്‍ശം സംബന്ധിച്ച വിവാദം അവസാനിച്ചതായി കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. വിഷയത്തിൽ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു .അതോടെ വിഷയം തീർന്നു.തെറ്റ് കണ്ടാൽ തിരുത്തും .മാപ്പ് പറഞ്ഞതോടെ വിഷയം തീര്‍ന്നു. ഇനി കാലു പിടിക്കാൻ ഒന്നും ഇല്ല.
അതേപോലെതന്നെ ബോംബ് ,മാരകായുധം എന്നിവ കൊണ്ട് വീണ്ടും സിപിഎം ഇറങ്ങിയാൽ വിപുലമായ പ്രചരണ പരിപാടി യുഡിഎഫ് സംഘടിപ്പിക്കും. പിവി അൻവറിന്‍റെ പ്രസ്താവന സിപിഎമ്മും മുഖ്യമന്ത്രിയും പിന്തങ്ങിയത് പോലെ ഞങ്ങൾ ചെയ്തില്ലെന്നും ആദ്ദേഹം വ്യക്തമാക്കി.
വടകര മണ്ഡലത്തിൽ ഇനിയും സർവകക്ഷി യോഗം ആവശ്യമെങ്കിൽ വിളിക്കട്ടെ. കലക്ടർ ആണ് ഇക്കാര്യത്തില്‍ തീരുമാനിക്കേണ്ടത്.വിളിച്ചാൽ പങ്കെടുക്കും.കാഫിർ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയ ആളെ കണ്ടെത്തണം.അതിന് എന്താണ് ഇത്ര കാലതാമസമെന്നും മുരളീധരന്‍ ചോദിച്ചു.കോഴിക്കോട് എളമരം കരീം കരീംക്ക ആയല്ലോ.ആരാ ആദ്യം തുടങ്ങിയത്.കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നും അദ്ദേഹം പരിഹസിച്ചു.