ശബരിമല: കേടായ ആറരലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാൻ തീരുമാനം
19 August 2024
ശബരിമലയിൽ കേടായ ആറരലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാൻ തീരുമാനം സ്വീകരിച്ചു .6,65,127 ടിൻ കേടായ അരവണയാണ് ഇപ്പോൾ സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കേടുവരാതെ ഇവ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശം വന്നിരുന്നു.
ഈ വരുന്ന സെപ്റ്റംബറോടെ കേടായ അരവണ പൂർണ്ണമായി നീക്കം ചെയ്യുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു . ഒന്നേകാൽ കോടി രൂപയ്ക്ക് ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യകമ്പനി കരാർ എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഏലയ്ക്കയിൽ കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി അരവണ വിൽപന തടഞ്ഞത്.