പാചകവാതക വില കുറഞ്ഞു
1 October 2022
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിനാണ് വിലയിടിവ് ഉണ്ടായിരിക്കുന്നത്.
33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ നേരത്തെ, വില 1,896.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന്‍റെ ഇപ്പോഴത്തെ വില 1,863 ആയി.
അതേസമയം, ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല.
വാണിജ്യ സിലിണ്ടറിന് ഏറ്റവും കുറഞ്ഞത് ഡല്‍ഹിയിലാണ്. ഇവിടെ 25.5 രൂപയാണ് കുറഞ്ഞത്. 19 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 1,859.5 രൂപയാണ് ഇന്നത്തെ വില. നേരത്തെ, 1,885 രൂപയായിരുന്നു.