സുരേഷ് ഗോപി തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രലിൽ സമർപ്പിച്ചത് ചെമ്പുതകിടിൽ സ്വർണ്ണം പൂശിയ കിരീടം


നടനും തൃശൂരിലെ ബിജെപി ലോക്സഭാസ്ഥാനാർതഥിയുമായ സുരേഷ് ഗോപി തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രലിൽ സമർപ്പിച്ചത് ചെമ്പുതകിടിൽ സ്വർണ്ണം പൂശിയ കിരീടമെന്ന് കത്തീഡ്രൽ പാരീഷ് കൗൺസിലിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാരം 6 ഗ്രാമില്‍ താഴെയാണെന്നും സഭാവൃത്തങ്ങള്‍ സൂചിപ്പിച്ചു. അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച് കൃത്യമായ മൂല്യനിർണയം നടത്താനുള്ള നീക്കത്തിലാണ് ഭാരവാഹികൾ എന്ന് ജനയുഗം റിപ്പോർട്ട് ചെയ്യുന്നു.
കുടുംബസമേതം എത്തി സുരേഷ് ഗോപിയുടെ “സ്വർണ്ണകിരീട ” സമർപ്പണ ചടങ്ങ് ജനുവരി 15നാണ് നടന്നത്. . കത്തീഡ്രൽ വികാരി ഫാ.ഡേവീസ് പുലിക്കോട്ടിലിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. രണ്ടാഴ്ചയിലധികം സമയമെടുത്ത് സുരേഷ് ഗോപിയുടെ സ്വന്തം സ്വർണം നൽകിയാണ് കിരീടം നിർമ്മിച്ചതെന്നും വാർത്തകൾ ഉണ്ടായിരുന്നു.
ലൂർദ്ദ് കത്തിഡ്രലിൽ പെരുന്നാളിന് എത്തിയപ്പോൾ മാതാവിന്റെ തിരുസ്വരൂപത്തിൽ കിരീടം ഇളകുന്നത് കണ്ടതിനാലാണ് സുരേഷ് ഗോപി സ്വർണം നൽകി കിരീടം നിർമ്മിച്ചതെ ന്നായിരുന്നു കഥ. അതേസമയം ലൂർദ് മാതാവിനെ ഒറിജിനൽ സ്വർണ്ണകിരീടം നിലവിലുണ്ട്.