കൊറോണ വൈറസ് ‘മനുഷ്യനിര്‍മിതം;കൊറോണ വൈറസ് വുഹാന്‍ ലാബില്‍നിന്ന് അബദ്ധത്തില്‍ പുറത്തു പോയതാണ്; വുഹാ ൻ ലാബിലെ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ്


ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് പിന്നില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുണ്ടെന്ന് വെളിപ്പെടുത്തല്‍.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫാണ് കൊറോണ വൈറസ് ‘മനുഷ്യനിര്‍മിതം’ ആണെന്ന് വ്യക്തമാക്കുന്നത്. കോവിഡിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന ചൈനയിലെ വുഹാന്‍ ലാബില്‍ ജോലി ചെയ്തിട്ടുള്ള ഗവേഷകനാണ് ആന്‍ഡ്രൂ ഹഫ്. വൈറസ് അബദ്ധത്തിലാണ് പുറത്തുപോയതെന്നും ഗവേഷകന്‍ പറയുന്നു.
മനുഷ്യനിര്‍മിതമായ കൊറോണ വൈറസ് രണ്ടു വര്‍ഷം മുന്‍പ് വുഹാന്‍ ലാബില്‍നിന്ന് അബദ്ധത്തില്‍ പുറത്തു പോയതാണെന്നാണു ‘ദ് ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന തന്റെ പുസ്തകത്തില്‍ സാംക്രമികരോഗ ഗവേഷകനായ ആന്‍ഡ്രൂ ഹഫിന്റെ അവകാശവാദം. ന്യൂയോര്‍ക്ക് ആസ്ഥാനമായ ലാഭരഹിത സംഘടന ഇക്കോഹെല്‍ത്ത് അലയന്‍സിന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്നു ഹഫ്. വുഹാന്‍ ലാബില്‍ മതിയായ സുരക്ഷയൊരുക്കാതെ ചൈന നടത്തിയ പരീക്ഷണങ്ങളാണു കോവിഡിനു കാരണമെന്നു ഹഫ് പറയുന്നു.
കോവിഡ് ലോകമാകെ പടര്‍ന്നതോടെയാണു വുഹാന്‍ ലാബ് സംശയനിഴലിലായത്. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വുഹാന്‍ ലാബിനെതിരെ രംഗത്തെത്തിയെങ്കിലും ചൈന അതെല്ലാം നിഷേധിച്ചിരുന്നു. ”വിദേശങ്ങളിലെ ലാബുകളില്‍ മിക്കതിനും മതിയായ നിയന്ത്രണ സംവിധാനങ്ങളില്ല. സുരക്ഷാ കാര്യങ്ങളില്‍ ഒട്ടും ശ്രദ്ധയില്ലാത്തതാണു വുഹാന്‍ ലാബില്‍നിന്നു വൈറസ് ചോര്‍ച്ചയുണ്ടാക്കിയത്”- ആന്‍ഡ്രൂ ഹഫ് പുസ്തകത്തില്‍ ആരോപിച്ചു.
”ആദ്യദിനം മുതല്‍ ഇക്കാര്യം ചൈനയ്ക്ക് അറിയാമായിരുന്നു. അപകടകരമായ ബയോടെക്നോളജി ചൈനയ്ക്കു കൈമാറിയതില്‍ യുഎസ് ഭരണകൂടവും കുറ്റക്കാരാണ്. അവിടെ കണ്ട കാര്യങ്ങള്‍ എന്നെ ഭയപ്പെടുത്തി”- ദ് സണിനു നല്‍കിയ അഭിമുഖത്തില്‍ ആന്‍ഡ്രൂ ഹഫ് പറഞ്ഞു. വുഹാന്‍ ലാബിലെ വൈറസ് ചോര്‍ച്ചയെന്നതു കെട്ടിച്ചമച്ച കഥയാണെന്നാണു ചൈനയുടെ നിലപാട്.