ആമയിഴഞ്ചാന്‍ അപകടത്തിൽ കോര്‍പ്പറേഷനും റെയില്‍വേക്കും ഉത്തരവാദിത്തം: രമേശ് ചെന്നിത്തല
15 July 2024
തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോടിലെ അപകടത്തില്‍ സംസ്ഥാന സര്‍ക്കാരിനും കോര്‍പ്പറേഷനും റെയില്‍വേക്കും ഉത്തരവാദിത്തമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അപകടം രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസിന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ ഇനിയൊരു അപകടം ഒഴിവാക്കാന്‍ തോട് പൂര്‍ണമായി നവീകരിക്കണം. സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം. സംഭവം നടന്നതിനു പിന്നാലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതാക്കള്‍ അവിടെ എത്തിയിരുന്നു. ആരോഗ്യരംഗത്ത് കേരളം പൂര്‍ണ്ണ പരാജയമാണ്. കേരളം പനിക്കിടക്കയിലാണ്.
പനി നാട്ടിൽ പടരുമ്പോള്‍ ആരോഗ്യവകുപ്പ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പാരസെറ്റമോള്‍ പോലും ലഭിക്കാത്ത സ്ഥിതിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.