രാജ്യത്തിന് ഒരു ബാബ മോദിയെ ആവശ്യമില്ല: അസദുദ്ദീന്‍ ഒവൈസി

single-img
10 February 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസിയുടെ ലോക്‌സഭയിലെ നന്ദിപ്രമേയ പ്രസംഗം. ‘ഈ കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ മുഴുവന്‍ രാജ്യത്തിന്റെയോ, ആരുടെ സര്‍ക്കാരാണ്? രാജ്യത്തിന് ഒരു ബാബ മോദിയെ ആവശ്യമില്ലെന്ന്’. ഒവൈസി പറഞ്ഞു.

ഇന്ന് സഭയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെയും പ്രാണപ്രതിഷ്ഠാ കര്‍മ്മത്തിന്റെയും വിഷയം ഉന്നയിച്ചാണ് ഒവൈസിയുടെ പരാമര്‍ശം. രാജ്യത്തിന്റെ സര്‍ക്കാരിന് ഒരു മതമുണ്ടോ എന്നും ഒവൈസി ചോദിച്ചു. ‘ഈ രാജ്യത്തിന് ഒരു മതമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഒരു മതത്തിന് മേലുള്ള മറ്റൊരു മതത്തിന്റെ കടന്നു കയറ്റമായില്ലേ ജനുവരി 22. രാജ്യത്തെ 17 കോടി മുസ്ലിങ്ങള്‍ക്ക് ഇതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്.

ഞാന്‍ ബാബറിന്റെയോ ജിന്നയുടെയോ ഔറംഗസേബിന്റെയോ വക്താവാണോ?…ഞാന്‍ ഭഗവാന്‍ രാമനെ ബഹുമാനിക്കുന്നു, പക്ഷേ ഹേ റാമെന്ന് അവസാനമായി ഉച്ചരിച്ച മനുഷ്യനെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ വെറുക്കുന്നുവെന്നും’ ഒവൈസി പറഞ്ഞു.